പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായാപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി കസ്റ്റഡിയില്‍. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് യൂസഫിന്റെ മകന് മുഹമ്മദ് സിറാജ് (26) ആണ് കസ്റ്റഡിയിലായത്.ഇയാളെ ദിവസങ്ങള്‍ മുമ്പ് ഒന്നരക്കിലോ കഞ്ചാവുമായി അമരവിള എക്സൈസ് സംഘം പിടികൂടിയിരുന്നു. ആ കേസുമായി ബന്ധപ്പട്ട് റിമാന്‍ഡില്‍ കഴിയവെയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.
Contents
