തിരുവനന്തപുരം: ഗവൺമെന്റ് യു പി എസ് വഞ്ചിയൂർ ആലംകോട് പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. കുട്ടികളുടെസർവതോന്മുഖമായ വികാസം ലക്ഷ്യമിട്ടു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വർണ്ണ കൂടാരം ബഹുമാനപ്പെട്ട ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ സിന്ധു എസ്ന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങിൽ പ്രഥമ അധ്യാപിക പുഷ്കല ഡി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്യാം എസ് ആർ നന്ദിയും പറഞ്ഞു. എസ് ജവാദ് (ഡി പി സി എസ് എസ് കെ തിരുവനന്തപുരം) പദ്ധതി വിശദീകരണം നടത്തി. സജീർ രാജകുമാരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരവാരം ഗ്രാമപഞ്ചായത്ത്), കവിത ആർ (ബ്ലോക്ക് മെമ്പർ കിളിമാനൂർ), എം കെ രാധാകൃഷ്ണൻ(സ്വാഗതസംഘം ചെയർമാൻ), ഡോ സുലഭ വി ( സീനിയർ ലക്ചർ ഡയറ്റ് ആറ്റിങ്ങൽ തിരുവനന്തപുരം ), ബി പി സി വിനോദ് റ്റി കിളിമാനൂർ, സി ആർ സി കോഡിനേറ്റർ ഷീബ കെ, സ്വാതി കൃഷ്ണ എം എസ് (പി റ്റി എ പ്രസിഡന്റ് ), എസ് എം സി ചെയർമാൻ ഗോപാലകൃഷ്ണൻഎന്നിവർ സംസാരിച്ചു. തുടർന്ന് പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നും ചേക്കു രാജീവിന്റെ ഫിഗർഷോയും നടത്തി.


