കീഴാറ്റിങ്ങൽ: വൈ എൽ എം യു പി എസ്സിലെ 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് സജിത് കുമാർ അധ്യക്ഷനായി.സ്കൂൾ മാനേജർ അഡ്വ എ എ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിനു ഷെറീന സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് മെമ്പർ രാധിക പ്രദീപ് , പഞ്ചായത്ത് മെമ്പർ യമുന, സീനിയർ അധ്യാപകനായ രഘുനാഥ് ശര്‍മ, മദർ പി ടി എ പ്രസിഡൻ്റ് ഉദയ, ശ്ശിഹാബുദ്ദീൻ, ജമീൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.
Contents
