ആറ്റിങ്ങൽ: വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്കൂളായി ഇക്കുറിയും പാലവിള ഗവൺമെന്റ് യു പി എസ്. പ്രീ പ്രൈമറിയിൽ 215ഉം ഒന്നാം ക്ലാസിൽ 115 ഉം മറ്റു ക്ലാസുകളിലായി 43 കുട്ടികൾ ഉൾപ്പെടെ 383 പേരാണ് പുതുതായി പ്രവേശനം നടത്തിയത്. സ്കൂളിൽ നടന്ന പ്രവേശനോത്സവം പി ടി എ പ്രസിഡന്റ് എസ് വിനോദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം ശിവപ്രഭ ഉദ്ഘാടനം ചെയ്തു. കവി കരവാരം രാമചന്ദ്രൻ മുഖ്യാതിഥിയായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്യാമിലാ ബീഗം പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു തുടർന്ന് പായസം മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
Contents


