ആറ്റിങ്ങൽ: വിദേശ മദ്യം ശേഖരിച്ച് വില്പന നടത്തി വന്നിരുന്ന യുവാവിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കീഴറ്റിങ്ങൽ ചിറമുല അംഗളിമുക്ക് കല്ലുവിള വീട്ടിൽ രഞ്ജിത്ത് വയസ്സ് 30 നെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ പോലീസ് മേധവി ശില്പ ഐ പി എസ് ന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ആറ്റിങ്ങൽ എസ് എച്ച് ഒ തൻസീം അബ്ദുൽ സമദ് എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് 6 ലിറ്റർ വിദേശമദ്യം 5 കുപ്പി ബിയറുമായി കൊട്ടിയോട് ക്ലബിന് സമീപത്തനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Contents
