കണിയാപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കരിച്ചാറ ഗവൺമെൻറ് എൽ പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു. നന്മ അഡ്വൈസറി ബോർഡ് അംഗം താഹിർ ഹാജി പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. നന്മ അംഗങ്ങളായ എ ഫൈസൽ, എം റസീഫ്, ഹാറൂൺ, ഷംനാദ് വരിക്ക് മുക്ക്, അഷ്റഫ് എ ആർ, നൗഷാദ്, സിയാദ്, നിസാറുദ്ദീൻ, മനാഫ്, അഷ്റഫ് റോയൽ, ജസീം, കരിച്ചാറ നാദർഷ, അധ്യാപകരായ ഗിരീഷ്, മോളി, സൗമ്യ, ജസീറ, ഷജീല എന്നിവർ പങ്കെടുത്തു.
Contents
