ആറ്റിങ്ങൽ: ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രഡിഡന്റായി ബി ബിഷ്ണുവിനെ നിയമിച്ചു. ബ്ലോക്ക് തലത്തിൽ. കെ പി സി സി കേരളത്തിലുടനീളം നടത്തിയ ബ്ലോക്ക് പുന സംഘടനയുടെ ഭാഗമായിട്ടാണ് ആറ്റിങ്ങൽ കോൺഗ്രസ്സ് യുവത്വത്തിനു വഴിമാറിയത്. യൂത്ത് കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് ആയി പൊതുപ്രവർത്തനം ആരംഭിച്ച ബിഷ്ണു യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റയായി ചുമതലയേറ്റു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റായി മികച്ച പ്രവത്തനമാണ് ഈ കാലയളവിൽ ബിഷ്ണു നടത്തിയത്. 2015-20 കാലയാളവിൽ വക്കം ഗ്രാമപഞ്ചായത്തിൽ നിന്ന് ജനവിധി തേടിയ ബിഷ്ണു ഈ കാലയളവിൽ വക്കം പഞ്ചായത്തിൽ കോൺഗ്രസ് പാർലിമെന്ററി നേതാവായി. തുടർന്ന് കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റായി ചുമതല ഏറ്റെടുക്കുകയും വക്കം മണ്ഡലത്തിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ 2020-ൽ വക്കം പഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചെടുക്കുകയും ബിഷ്ണു പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. വക്കം പഞ്ചായത്തിൽ മികച്ച പ്രവർത്തങ്ങൾ നടത്തി വരുമ്പോഴാണ് കെ പി സി സി ബിഷ്ണു വിനു ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിയമിക്കുന്നത്. വക്കം വിളയിൽ വീട്ടിൽ പരേതനായ നൗഷാദിന്റെയും, സുജാതയുടെയും മകനാണ് ബിഷ്ണു. ദിവ്യയാണ് ഭാര്യ. അമീഷ്ബിഷ്ണു മകനും.
