വെള്ളറട: വെള്ളറട മലയിൻകാവിൽ യുവാവിനെ ഹെൽമറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ വെള്ളറട പോലീസ് അറസ്റ്റു ചെയ്തു. മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ എന്ന അക്കാനി മണിയനാണ് പിടിയിലായത്.മലയിൻകാവ് നന്ദനത്തിൽ ശാന്തകുമാർ ( 48) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച മലയിൻകാവ് ജംഗ്ഷന് സമീപത്തുവച്ചു മണി കണ്ഠൻ എന്ന് അക്കാനി മണിയൻ മരണപ്പെട്ട ശാന്തകുമാറിന്റെ ചേട്ടനായ നന്ദകുമാറിനെ മർദ്ദിക്കുകയായിരുന്നു.ഇത് അറിഞ്ഞു അനുജൻ വൈകിട്ട് 6 മണിയോടെ ശാന്തകുമാർ അക്കാനി മണിയനോട് ചോദിക്കാൻ പോയിരുന്നു.തുടർന്ന് ഇരുവരും വക്കേറ്റത്തിൽ ഏർപ്പെടുകയുംശാന്തകുമാറിനെ മണിയൻ ഹെൽമറ്റ് കൊണ്ടു ഇടിച്ചു മർദ്ദിച്ചു അവശനാക്കിറോഡ് വശത്ത് ഇടുകയും തറയിൽ കിടന്ന ശാന്തകുമാറിനെ നെഞ്ചിൽ കയറിയിരുന്ന് ചവിട്ടുകുകയും ചെയ്തുരുന്നു.അതിനു ശേഷം ബന്ധുക്കൾ ആനപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകിവിട്ടയ്ക്കുകയായിരുന്നു.അടുത്ത ദിവസം രാവിലെ ആരോഗ്യനില മോശമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ മരണപ്പെടുകയായിരുന്നു.പ്രതിയായ അക്കാനി മണിയിനായി വെള്ളറട പോലിസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോകുകയായിരുന്നു.തുടർന്ന് ആറര മണിയോടെ നാറാണിയിൽ ഒളിവിൽ കഴിയുന്നതിനിടയക്കാണ് വെള്ളറട പോലീസ് അറസ്റ്റു ചെയ്തത്.
