തിരുവനന്തപുരം: നിർമ്മാണ തൊഴിലാളി ക്ഷേമനിധി കളക്ഷൻ പഞ്ചായത്തുകളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാണ തൊഴിലാളികൾ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, നിർമാണ സാധന സാമഗ്രികളുടെ വില നിയന്ത്രിക്കുക, പെൻഷനും മറ്റു ആനുകൂല്യങ്ങളും കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ്റെ (സിഐറ്റിയു ) നേതൃത്വത്തിൽ നടന്ന ധർണ്ണ സിഐറ്റിയു ജില്ലാ ജോ. സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ ഉദ്ഘാഘാടനം ചെയ്തു. വേങ്ങോട് മധു അദ്ധ്യക്ഷനായി. എം മുരളി സ്വാഗതം പറഞ്ഞു. എം ബി ദിനേശ്, ആർ എസ് അരുൺ, എസ് രാജശേഖരൻ, ലിജാ ബോസ്, ഗായത്രി ദേവി, എസ് രാജശേഖരൻ, എസ് രജു, എം ബിനു, ജയൻ, ബാബുരാജ്, പത്മിനി, ജമീല, തിനവിള സുഭാഷ്, തുടങ്ങിയവർ പങ്കെടുത്തു.

