കഴക്കൂട്ടം: കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവിഭാഗം ഓട്ടോഡ്രൈവർമാരും ട്രേഡ് യൂനിയൻ നേതാക്കളും തമ്മിൽ വാക്കേറ്റവും തർക്കവും കൈയാങ്കളിയും അരങ്ങേറിയത്.ബി.ജെ.പി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. അനിലിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും സെബാസ്റ്റ്യനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Contents
