തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിക്ക് കീഴിലെ കൊട്ടിയോട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവവും പ്രതിഭാസ സംഗമവും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ ട്രെഷറർ സ.വി.എസ്. ശ്യാമ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കുകയും, കൊച്ചു കൂട്ടുകാർക്ക് പാഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായാവരെയും അനുമോദിച്ചു. ഡി.വൈ.എഫ്.ഐ കൊട്ടിയോട് യൂണിറ്റ് പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ആദർശ് സ്വാഗതം പറഞ്ഞു. സി.പി.ഐ(എം ) ഏരിയ കമ്മിറ്റി അംഗം ആർ.രാജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ. മോഹനൻ നായർ, ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സംഗീത്, ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനന്തു നന്ദി പറഞ്ഞു.

