നെയ്യാറ്റിൻകര: പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു. നിംസ് മെഡിസിറ്റി പീഡിയാട്രിക് – നവജാത ശിശു വിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി ഡോക്ടേഴ്സിനും നഴ്സുമാർക്കും വേണ്ടി പീഡിയാട്രിക് എമർജൻസി കെയർ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനത്ത് നിന്നും മുൻ കൂട്ടി രജിസ്റ്റർ ചെയ്ത ശിശു രോഗ വിദഗ്ധരും എമർജൻസി കെയർ ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരും ശില്പശാലയിൽ പങ്കെടുത്തു.നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ മഞ്ജു തമ്പി അദ്ധ്യക്ഷത വഹിച്ചു. നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി പീഡിയാട്രിക്- നിയനറ്റോളജി വിഭാഗം മേധാവി ഡോ ഹസീന നേതൃത്വം നൽകി. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ കെ.എ. സജു സ്വാഗതം പറഞ്ഞു. അഡിഷണൽ പ്രൊഫസറും എസ് എ ടി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. ഷീജ സുഗുണൻ, നിംസ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ജോസഫിൻ വിനിത തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. നിംസ് മെഡിസിറ്റി പീഡിയാട്രീഷൻ ഡോ നിഷ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. നിംസ് മെഡിസിറ്റിയിലെ പീഡിയാട്രീഷൻമാരായ ഡോ നിഷ, ഡോ. ജയദേവൻ, ഡോ. ഷെബിൻ, ഡോ. അശ്വിൻ, ഡോ. റോഷിത്ത്, പീഡിയാട്രിക് ഇൻന്റെൻസി വിസ്റ്റ് ഡോ. ദിവാകർ ജോസ് കൂടാതെ എസ് എ റ്റി ആശുപത്രിയിലെ ശിശു രോഗ വിഭാഗം അഡീഷണൽ പ്രൊഫ. ഡോ.ഷീജ സുഗുണൻ, അനന്തപുരി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷനും നിയനറ്റോളജിസ്റ്റുമായ ഡോ. കമല എസ് , പീഡിയാട്രീഷൻ ഡോ. ഗോപിക ശേഖർ, ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. നിഷാ നായർ, എസ്.കെ. ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. മീനാ കൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി.
