തിരുവനന്തപുരം: കന്യാകുളങ്ങര ഗവൺമെന്റ് എൽ പി സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ തനത് പരിപാടി വീട്ടിൽ ഒരു ലൈബ്രറി വിജയത്തിളക്കത്തോടെ രണ്ടാംഘട്ടത്തിലേക്ക് കടന്നു. അമ്മ വായന നന്മവായന കുട്ടി വായന കുടുംബ വായന എന്ന ആപ്തവാക്യത്തോടെ നടത്തുന്ന പരിപാടി പ്രശസ്തനും കവിയുമായ മടവൂർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അമ്പിളി സ്വാഗതം ആശംസിക്കുകയും എസ് ആർ ജി കൺവീനർനന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ ലീന പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു.
Contents
