വെഞ്ഞാറമൂട്: കിണറ്റിൽ കാൽ വഴുതി വീണ വയോധികയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെഞ്ഞാറമൂട് പാറയ്ക്കൽ പോങ്ങുവിള പുത്തൻവീട്ടിൽ ശ്യാമള(74)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ആൾമറ ഇല്ലാത്ത കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെയാണ് അപകടം. വീട്ടിലുണ്ടായിരുന്നവർ ഇവരെ കരയ്ക്കെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എസ്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരുക്കുകളില്ല.
Contents
