നിലമേൽ : ‘ നിർഭയത്വം തൗഹീദിലൂടെ ‘ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം സമാപിച്ചു . നിലമേൽ ഷാലിമാർ ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു.
വിസ്ഡം വെഞ്ഞാറമൂട് മണ്ഡലം പ്രസിഡൻ്റ് അൻസാരി വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചടയമംഗലം എം.എൽ.എ എം.എം.നസീർ മുഖ്യാതിഥിയായിരുന്നു.
പ്രമേയം വിശദീകരിച്ചുകൊണ്ട് അർഷദ് അൽ ഹികമി, അബ്ദുള്ള സ്വലാഹി മാഞ്ഞാലി എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് അൻസാറുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രവർത്തകസമിതിയംഗം ജസീൽ അൽ ഹികമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് റാഫി സ്വാഗതവും സുനിൽ ഖാൻ നന്ദിയും പറഞ്ഞു.
