വെള്ളറട: രണ്ട് ലിറ്റർ ചാരായവുമായി പിടികൂടിയ വയോധികന്റെ വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായവും 1225 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അമ്പൂരി കോവില്ലൂര്‍ തേക്കുപാറ ചരുവിള പുത്തന്‍വീട്ടില്‍ സത്യദാസിനെ (61)യാണ് എക്സൈസ് പിടികൂടിയത്.വെള്ളറട ഗവ. യുപി സ്കൂളിനു സമീപം സ്കൂട്ടറില്‍ വില്പനക്കായി കൊണ്ടുവന്ന രണ്ട് ലിറ്റര്‍ ചാരായവുമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു പിറകുവശത്തുള്ള പുരയിടത്തില്‍ ചാരായം വാറ്റുന്നതായി അറിഞ്ഞത്. കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് താമസിക്കുന്ന പ്രതി വീടിന്റെ പിറകുവശത്ത് ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ചാരായം വാറ്റിയിരുന്നത്.
