കല്ലമ്പലം: ദേശീയപാതയിൽ വെയിലൂരിനു സമീപം നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മൺ തിട്ടയിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. ഒാട്ടോയിൽ സഞ്ചരിച്ചിരുന്ന പലവക്കോട് ഇടപ്പണയിൽ വീട്ടിൽ നൗഷാദ്,ഭാര്യ റസീന,കാൽനട യാത്രികനായ കല്ലറ സ്വദേശി ശ്രീകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10.30യ്ക്കായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ഓട്ടോ ഇടത് വശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മൺ തിട്ടയിൽ ഇടിക്കുകയായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന ശ്രീകുമാറിനും പരുക്കേറ്റു. മൂവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Contents
