തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം ബൂത്ത് നമ്പർ 71 ൽ (കാട്ടുംപുറം) ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡന്റ് പി. ജി. പ്രദീപ് ന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളന ത്തിൽ ഡി സി സി മെമ്പർ എ. അൻസാർ പങ്കെടുത്തു. കേരള ജനത നെഞ്ചോട് ചേർത്ത ജനകീയ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് അദ്ദേഹം അനുസ്മരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, കിഴുവിലം സർവീസ് സഹകരണ സൊസൈറ്റി മെമ്പർ ബി. ദേവരാജൻ (മോനി ), മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, കിഴുവിലം റെസിഡൻഷ്യൽ വെൽഫെയർ സൊസൈറ്റി മെമ്പറു മായ മഞ്ജുപ്രദീപ്, ബൂത്ത് വൈസ് പ്രസിഡന്റ് പി. വി. ശശി, കെ. എസ്. യു. നേതാവ് കുമാരി ലക്ഷ്മി. എസ്. ലാൽ, എൻ. ജി. ഓ. അസോസിയേഷൻ ജില്ലാ കൌൺസിൽ അംഗം ഉദയൻ, യൂത്ത് കോൺഗ്രസ് നേതാവ് ജെ. ജതീഷ് എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ബൂത്ത് പ്രസിഡന്റ് പി. ജി. പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

