ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്ത് മൂന്നാം വാർഡ് മേൽ കടയ്ക്കാവൂർ എ ഡി എസ് വാർഷികം എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എ ഡി എസ് ചെയർപേഴ്സൺ സിജി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ മിനി സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺരേണുക മാധൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർരാധിക പ്രദീപ്, സി ഡി എസ് വൈസ് ചെയർപേഴ്സൺസിന്ധു, എസ് സി ബി 1155 പ്രസിഡന്റ് ജി ചന്ദ്രശേഖരൻ നായർ, മിൽക്കോ ഡയറി പ്രസിഡന്റ പഞ്ചമം സുരേഷ്,കെ പി രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു. റിപ്പോർട്ട് എ ഡി എസ് അംഗം ശ്രീലത അവതരിപ്പിച്ചു. രാധിക ആർ യോഗത്തിന് നന്ദി ആശസിച്ചു.
Contents


