തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഉള്ള ഗോടെക് പ്രോഗ്രാം ഉദ്ഘാടനം തോന്നയ്ക്കൽ ഗവ. ഹായർസക്കന്ററി സ്കൂളിൽ തിങ്കളാഴ്ച
നടന്നു. പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡൻറ് ഇ നസീർ ആയിരുന്നു അധ്യക്ഷൻ.
പ്രിൻസിപ്പാൾ ജെസി ജലാല്‍ എല്ലാവരേയും സ്വാഗതം ചെയ്തു .
പ്രോജക്ട് കോഡിനേറ്റർ ഹിമ എച് ബി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഗോടെക് പ്രോഗ്രാം പരിചയപ്പെടുത്തി.
മുഖ്യപ്രഭാഷണം നടത്തിയത്
വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ആയിരുന്നു.
എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ,
ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീനിയർ അസിസ്റ്റൻറ് ഷെഫീഖ് എ എം, എസ് ആർ ജി കൺവീനർ ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ നന്ദി രേഖപ്പെടുത്തി.
