നെയ്യാറ്റിൻകര: മലയാളത്തിന്റെ സൗകുമാര്യം, പത്മശ്രീ സുകുമാരി അമ്മയുടെ പേരിൽ മ്യൂസിയം നിംസ് മെഡിസിറ്റിയിൽ ഒരുങ്ങുന്നു.
പത്മശ്രീ ഭരത് മമ്മൂട്ടി – നിംസ് -ഹാർട്ട് ടു ഹാർട്ട് പദ്ധതിയിലൂടെ നിംസിൽ ഹൃദയ ശസ്ത്രക്രിയ്ക്ക് വിധേയായ മലയാളത്തിന്റെ പ്രശസ്തയായ അഭിനേത്രിയായിരുന്ന പത്മശ്രീ സുകുമാരി നിംസിനെ സ്വന്തം വീടായി തന്നെ കണ്ടിട്ടായിരുന്ന തനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും, പുരസ്കാരങ്ങളും നിംസിൽ തന്നെ സൂക്ഷിക്കണമെന്ന വാശി ആദ്യമേ പ്രകടിപ്പിച്ചിരുന്നത്.
ചികിത്സ പൂർത്തിയാക്കി ചെന്നെയിൽ വിശ്രമത്തിലായിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി മരണം അമ്മയെ കീഴ്പ്പെടുത്തിയത്.
മലയാളത്തിന്റെ മഹാനടിയായിരുന്ന പത്മശ്രീ സുകുമാരി അമ്മയുടെ മ്യൂസിയം നിംസിൽ സ്ഥാപിച്ച് അമ്മയുടെ ഓർമ്മ നിലനിർത്തുകയെന്നത് നിംസ് മെഡിസിറ്റിയെ സംബന്ധിച്ചിടത്തോളം അഭിമാനകാരമാണെന്ന് നിംസ് എം ഡി എം എസ് ഫൈസൽ ഖാൻ പറഞ്ഞു. സംസ്ഥാന നിർമ്മിതി കേന്ദ്രം കേരളത്തിലാദ്യമായി 3ഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ ഔപചാരിക ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിലാണ് മന്ത്രിയ്ക്ക് പത്മശ്രീ സുകുമാരി അമ്മയുടെ മ്യൂസിയം നിർമ്മാണത്തിന്റെ വർക്ക് ഓർഡർ എം എസ് ഫൈസൽ ഖാൻ കൈമാറിയത്.
