തിരുവനന്തപുരം: ജില്ലയിലെ ഈ വർഷത്തെ മികച്ച പി ടി എ യ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിനാണ് ലഭിച്ചത്. ഇതിന്റെ സന്തോഷം പങ്കിടുന്നതിന് വേണ്ടി പി ടി എ എസ് എം സി സ്റ്റാഫ് കൌൺസിൽ അംഗങ്ങൾ സ്കൂളിൽ ഒത്തുകൂടി. പി ടി എ പ്രസിഡന്റ് ഇ നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ് എം സി വൈസ് ചെയർപേർസൺ രേഖ പി ജി, പ്രിൻസിപ്പൽ ജസ്സി ജലാൽ, എച്ച് എം സുജിത്ത് എ സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ എച്ച് എ, ബീന ഹയർ സെക്കന്ററി അധ്യാപകരായ ദേവദാസ്, രാജു, പി ടി എ അംഗം ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക രക്ഷകർതൃ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ സ്നേഹ സൂചകമായി പി ടി എ എസ് എം സി കമ്മറ്റി എല്ലാ അധ്യാപകർക്കും പ്രശംസാപത്രം നൽകി.

