തിരുവനന്തപുരം: നാഗർകോവിലിൽ നിന്നും നാടോടി ദമ്പതികൾ തട്ടിക്കൊണ്ട് പോയ കൈക്കുഞ്ഞിനെ രക്ഷിച്ച കഠിനംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജ്യോതിഷ് ശ്യാംലാൽ എന്നിവർക്ക് ചിറയിൻകീഴ് പുളിമൂട് ഡി വൈ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. പ്രസ്തുത ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ, സി പി ഐ എം ഏരിയ സെന്റർ അംഗം വേണുഗോപാലൻ നായർ, കിഴുവിലം എൽ സി സെക്രട്ടറി ഹരീഷ് ദാസ്, പുളിമൂട് ഡി വൈ എഫ് ഐ സെക്രട്ടറി വിഷ്ണു, സി പി ഐ എം പാവൂർക്കോണം ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ, മുൻ എൽ സി സെക്രട്ടറി ബിജുകുമാർ, പുളിമൂട് ബ്രാഞ്ച് കമ്മിറ്റി അംഗം അജിത് ഗോവിന്ദ്, പുളിമൂട് ഡി വൈ എഫ് ഐ ട്രഷർർ അർജുൻ ഗോവിന്ദ്, ഡി വൈ എഫ് ഐ പ്രവർത്തകർ വിനീത്, സുധീഷ്, പുളിമൂട് സി ഐ ടി യു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
