തിരുവനന്തപുരം: വിഴിഞ്ഞം പുറം കടലിലെ കപ്പലിൽ വിദേശി ബോധരഹിതനായി. ഫിലിപ്പയ്ൻ സ്വദേശിയായ ബാലികയോള ഗീബർട്ടാണ് ബോധരഹിതനായത്. എബലിയൻ മസ്ക്ക് എന്ന കപ്പലിൽ 18 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചാണ് ഇയാൾക്ക് ബോധം നഷ്ടപ്പെട്ടത്. കടൽ പ്രക്ഷുബ്ദമായതിനാൽ കോസ്റ്റ് ഗാർഡിന് കപ്പലിനടുത്ത് എത്താൻ സാധിക്കുന്നില്ല. ഇയാളെ കരയിൽ എത്തിക്കാനുള്ള ശ്രമം കോസ്റ്റ് ഗാർഡ് തുടരുന്നുണ്ട്.
Contents
