ചിറയിൻകീഴ്: എസ് എൻ ഡി പി യോഗം അഴൂർ ശാഖായോഗം മേഖല കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും നടന്നു. അഴൂർ കാർത്തിക മിനി ഹാളിൽ നടന്ന സമ്മേളനം ചിറയിൻകീഴ് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് സി വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സി ത്യാഗരാജന്റെ അധ്യക്ഷതയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കു യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങൾ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകരായി വിരമിച്ച എസ് മുരളീധരൻ ഷീല മുരളീധരൻ ദമ്പതിമാരെ ആദരിച്ചു. ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയും തുടർ ചികിൽസ ധനസഹായ വിതരണം സി വിഷ്ണുഭക്തനും നടത്തി. ശാഖായോഗം സെക്രട്ടറി വി. സിദ്ധാർത്ഥൻ, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, സി.കൃത്തിദാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, ശാഖായോഗം വൈസ് പ്രസിഡന്റ് രവീന്ദ്രൻ, ജയൻ അഴൂർ, ടി.ബാബു, എ. ദേവദാസൻ, ജി.രാജേന്ദ്രൻ, ബിജു, ജയസുബാർ, ബാബു മൂലയിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനം വനിതാ സംഘം അഴൂർ മേഖല ഭാരവാഹികളായി ഷീബ അനിൽകുമാർ(പ്രസിസന്റ്), ഉഷ. ബി(സെക്രട്ടറി), ശശികല മോഹൻ(വൈസ് പ്രസിഡന്റ്), ഷിനി(ജോയിന്റ് സെക്രട്ടറി), പ്രിയ(ട്രഷറർ) എന്നിവരേയും ബാലജന യോഗം ഭാരവാഹികളായി അഖിലേന്തു(പ്രസിഡന്റ്), തൃഷ മോഹൻ(സെക്രട്ടറി), അക്സാന(വൈസ് പ്രസിഡന്റ്) എന്നിവരേയും തിരഞ്ഞെടുത്തു.
