ചിറയിൻകീഴ്: ഭാരതത്തിൻ്റെ എഴുപത്താറാമത് സ്വാതന്ത്ര്യ ദിനം ഗംഭീരമായി ആഘോഷിച്ചു നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾ സ്.ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ, ശ്രീ ചിത്തിര വിലാസം എൽ.പി.എസ് തുടങ്ങിയ സ്കൂളുകളിലാണ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്. മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശിവരാജ വിജയൻ ഐ.എ.എസ്ദേശീയ പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി എസ്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പി, ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്,ബ്ലോക്ക് പഞ്ചായത്തംഗം മണികണ്ഠൻ,വാർഡ് മെമ്പർ സുരേഷ് കുമാർ, എസ് എം സി വൈസ് ചെയർമാൻ സജീവ് മോഹൻ,നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ പി സുഭാഷ് ചന്ദ്രൻ,പി. ടി. എ പ്രസിഡൻ്റുമാരായ ഗിരി ആരാധ്യ, സതീഷ് ബി,ഷാജഹാൻ അബ്ബാസ്, എസ്. എസ് വി ജി. എച്ച് എസ്. എസ് പ്രിൻസിപ്പൽ ഉമാദേവി ആർ.എസ്, പ്രഥമാധ്യാപകരായ ഷാജി.എസ്, അജിത കുമാരി എ. ആർ,തുഷാര ജി നാഥ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു. വിപുലമായ പരിപാടികളാണ് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.


