തിരുവനന്തപുരം: വെള്ളറടയിൽ വയോധികയെയും മകളെയും വീട് കയറി മർദ്ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്. വഴിത്തർക്ക കേസിലെ എതിർ കക്ഷികളാണ് മർദ്ദിച്ചതെന്നാണ് പരാതി.കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നടക്കുന്നുണ്ട്. കോടതി കേസിൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയതെന്നാണ് പരാതി. സംഭവത്തിൽ വയോധികയും മകളും പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ഇവർ പരാതി ഉന്നയിച്ചു.
Contents
