ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സംഗമവും ഓണാഘോഷ പരിപാടിയും ചിറയിൻകീഴ് യു പി എസ് ഇൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത് പ്രസിഡന്റ് മുരളി അധ്യക്ഷത വഹിച യോഗത്തിൽ എ ഇ രേഷ്മ പയസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിത ബ്ളോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ യ രാഖി, അനീഷ്, അൻസിൽ അൻസാരി, മിനി ദാസ്, ഷീബ, സുരേഷ് കുമാർ, സൂസി, ശിവ പ്രഭ, ബേബി, ഫാത്തിമ ഷാക്കീർ, ഷൈജാ ആന്റണി, ഓവർസീയർമാരായ അജിത്, അനൂപ് കൃഷണൻ, പാർവതി, തുടങ്ങിയവർ പങ്കെടുത്തു.
Contents
