തിരുവനന്തപുരം: മണമ്പൂർ പഞ്ചായത്തു 4ാം വാർഡ് മെമ്പർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ വർഷവും ഓണക്കോടി വിതരണവും എസ് എസ് എൽ സി +2 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡും നല്കി. മണമ്പൂർ, തൊട്ടിക്കല്ല് എം വി ആഡിറ്റോറിയത്തിൽ നടന്ന പൊതുയോഗം മണമ്പൂർ പഞ്ചായത്ത് ബി ജെ പി പ്രസിഡന്റ് പ്രദീപ് ഉത്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ നിമ്മി അനിരുദ്ധൻ സ്വാഗതം ആശംസിച്ചു. യോഗത്തിൽ പഞ്ചായത്തിലെ ബി.ജെ പി എക്സിക്യൂട്ടീവ് അംഗങ്ങളായ – സുകുമാരപിള്ള, അനിൽ, ബാബു, വാമദേവൻ എന്നിവർ പങ്കെടുത്തു. നിർദ്ധന കുടുംബത്തിൽ നിന്ന്നീറ്റ് പരീക്ഷയിൽ വിജയിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എം ബി ബി എസിന് അഡ്മിഷൻ നേടിയ പന്തടി വിള പി കെ സദനത്തിൽ സ്മിജയുടെ മകൻ അഭയനു മൊമെന്റോയും ക്യാഷ് അവാർഡും മറ്റു വിദ്യാർത്ഥികൾക്കുള്ള അവാർഡു ദാനവും റിട്ടയേർഡ് ഐ എസ് ആർ ഒ സയന്റിസ്റ്റ് ശശി കെ വെട്ടൂർ നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടി പ്രസിഡന്റു പ്രദീപും വാർഡ് മെമ്പറും നല്കി. തൊഴിലുറപ്പ് 100 ദിവസം പൂർത്തിയാക്കിയ തൊഴിലാളികളെ വാർഡ് മെമ്പർ നിമ്മി അനിരുധൻ പൊന്നാട അണിയിച്ചു ആദരിച്ചു.
