ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ ജി ശ്രീകല, രാധികാ പ്രദീപ്, പി അജിത, ആർ പി നന്ദു രാജ്, ബിഡിഒ എൽ ലെനിൻ, ആരോഗ്യ ഭവനം, സുരക്ഷാ ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്കിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
Contents
