വിലപ്പിൽശാല: പുളിയറകോണം സ്വദേശിയായ 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് കോയമ്പത്തൂർ തിരുപ്പൂർ മരുതാചലപ്പുറം കർഷക വിനായക കോവിൽ വിഥിയിൽ താമസിക്കുന്ന ഗുണശേകരൻ മകൻ 19 വയസുള്ള പ്രശാന്തിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി തൊലിക്കോട് പരപ്പാറ വിതുര മരുതുമൂട് ലക്ഷംവീട് കോളനിയിൽ താമസിച്ച് വരുമായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായ 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയപെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുമായി സൗഹൃദ ബന്ധം ഉണ്ടാക്കിയ പ്രതി വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ട് പോയി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് പ്രതി പെൺകുട്ടിയുമായി തിരുപ്പൂരിലേക്ക് കടന്ന് കളയുകയായിരുന്നു.പെൺകുട്ടിയെ കാണാതായ കാര്യത്തിന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് വിലപ്പിൽശാല പോലീസ് അന്വേഷണം നടത്തി പെൺകുട്ടിയെയും പ്രതുയെയും തിരുപ്പൂരിൽ നിന്ന് കണ്ടെത്തി. അതിനെ തുടർന്ന് പ്രതിയുടെ പേരിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവിക്ക് ലഭിച്ച രഹസ്യ വിവരപ്രകാരം കാട്ടാക്കട ഡി വൈ എസ് പി ഷിബുവിന്റെ മേൽ നോട്ടത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് ബൈജു രതീഷ് അരുൺ ഷിന്റോ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് കാണാതായ പെൺകുട്ടിയെയും പ്രതിയെയും തിരുപ്പുരിൽ നിന്നും കണ്ടെത്തി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
