കിഴുവിലം: കിഴുവിലം ചുടുതാങ്ങി കാസ്കോ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തക സേതു ലക്ഷ്മി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരങ്ങൾ വിതരണം ചെയ്തു. വിഷ്ണുരാജശേഖരൻ അധ്യക്ഷനായി. ശ്രീകുമാർ ഉമേഷ് എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിച്ചു. രണ്ടു ദിവസങ്ങളാലായി നടന്ന മൽസരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
Contents
