തിരുവനന്തപുരം: സ്കൂൾ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പ്രേം നസീർ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിൽ ഒൻമ്പതാം ക്ലാസ്സിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് ക്യാമ്പോണം 2023 എന്ന പേരിൽ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ബിന്ദുടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനെർ പൂജ ടീച്ചർ ക്ലാസ്സ് നയിച്ചു.സ്ക്രാച് അനിമേഷൻ തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം ഊഞ്ഞാലാട്ടം, പൂക്കള മത്സരം എന്നിവയുൽപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് കുട്ടികൾക്ക് അഹ്ളാദകരവും വിജ്ഞനപ്രതവും ആയിരുന്നു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു.
Contents
