തിരുവനന്തപുരം: ഭരണവിരുദ്ധവികാരം ഇളക്കി വിടുന്നതിൽ കോൺഗ്രസ്സും ബി ജെ പി യും വലതുപക്ഷമാധ്യമങ്ങളും കൂട്ടായി പ്രവർത്തിക്കുന്നതിന്റെ വിജയമാണ് പുതുപ്പള്ളിയിൽ ഉണ്ടായതെന്ന് ഈകാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും മാത്യു ടി തോമസ് എം എൽ എ അഭിപ്രായപെട്ടു.ജനതാദൾ(എസ്) ജില്ലാ കൗൺസിൽ യോഗം തിരുവനന്തപുരത്ത് നാഷണൽ ക്ലബ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനതാദൾ(എസ് ) അഖിലേന്ത്യ സെക്രട്ടറി ഡോക്ടർ എ നീലലോഹിതദാസ്, മന്ത്രി കെ കൃഷ്ണൻകുട്ടി ജലീലാപ്രകാശം, കൊല്ലങ്കോട് രവീന്ദ്രൻ നായർ മംഗലാപുരം ഷാഫി അഡ്വ ഫാസിൽ എന്നിവർ പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ എസ് ഫിറോസ് ലാൽ അധ്യക്ഷതവഹിച്ചു. കോളിയൂർ സുരേഷ് സ്വാഗതവും വേളി പ്രമോദ് നന്ദിയും പറഞ്ഞു.
Contents

