തിരുവനന്തപുരം: പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അഴൂര്‍ പഞ്ചായത്ത് കമ്മിറ്റി ആഹ്ലാദ പ്രകടനവും, മധുര വിതരണവും നടത്തി. നാലുമുക്ക് ജംഗ്ഷനില്‍നിന്നും പെരുങ്ങുഴിയിലേക്ക് നടന്ന പ്രകടനം ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ എസ് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ ഓമന, സജിത്ത് മുട്ടപ്പലം, നേതാക്കളായ വി കെ. ശശിധരന്, മാടന്‍വിള നൗഷാദ്, ജി സുരേന്ദ്രന്, എസ് ജി അനില്‍കുമാര്‍, കെ രഘുനാഥന്, എം കെ ഷാജഹാന്, എള്ളുപറമ്പില്‍ മോഹനന് നായര്‍, ചന്ദ്രബാബു, രാജന് കൃഷ്ണപുരംമഹിളാ കോണ്‍ഗ്രസ് നേതാക്കളായ പ്രവീണകുമാരി, ലൈലാ രാമചന്ദ്രന്, പി ഷീജ, ബി സുധര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
