തിരുവനന്തപുരം: മുടപുരത്തെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്നനികേതൻ ട്യൂട്ടോറിയൽസിലെ പൂർവ്വവിദ്യാർത്ഥികളുടെ കുടുംബ സംഗമം വുംവാർഷികാഘോഷവും നടന്നു. 1984 എസ് എസ് എൽ സി ബാച്ച് എന്ന ഗ്രൂപ്പിന്റെ ആഘോഷങ്ങൾ സിന്ധു എ ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ അദ്ധ്യാപകൻ രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ പൂർവ്വ വിദ്യാർത്ഥികളായ സിന്ധു എസ് , ഒ ലാലി, അമ്പിളി കെ, പ്രിജി എസ് എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ അനഘ എസ്, അർച്ചന. എം, അഭിജിത്ത് എ എസ് എന്നിവരെ അനുമോദിച്ചു. ചന്ദ്രബാബു, അജിത്കുമാർ, പ്രശോഭനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ബിനുകുമാർ സ്വാഗതവും ലാലി നന്ദിയും പറഞ്ഞു.പ്രസിഡന്റ് അജിനികുമാർ വൈസ് പ്രസിഡന്റുമാർ സുജിത, ലാലി, സെക്രട്ടറി വിനുകുമാർ ജോയിന്റ് സെക്രട്ടറിമാരായ സനൽ, ഷൈല ഡി ട്രഷറർ ഇന്ദിര രക്ഷാധികാരികൾ സിന്ധു എസ്, പ്രിജി എസ് എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.
