തിരുവനന്തപുരം: കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. കഴിഞ്ഞ 22 നാണ് വൈഷ്ണവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതൃസഹോദരൻ ബിനോയിക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. വൈഷ്ണവിനെ ബിനോയ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് അച്ഛമ്മ ആരോപിച്ചു. ബിനോയ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് സഹോദരിയും കുട്ടിയുടെ മാതാവുമായ ബിൻസിയും ആരോപിച്ചു. ബന്ധുക്കളുടെ ആരോപണത്തിൽ ബിനോയിയെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈഷ്ണവ് മരിച്ച ദിവസം ബിനോയിക്കൊപ്പമാണ് വൈഷ്ണവ് വീട്ടിൽ നിന്ന് പോയത്.
Contents
