തിരുവനന്തപുരം; മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തിൽ ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലയനാർകോട്ട ഗവ: കെയർ ഹോമിൽ ( വൃദ്ധ സദനം ) സൗജന്യ മരുന്ന് വിതരണവും ശുചീകരണപ്രവർത്തനങ്ങളും , വ്യക്ഷതൈ നടീലും നടന്നു. മരുന്ന് വിതരണവും , ശുചീകരണ പ്രവർത്തനവും ആക്കുളം വാർഡ് കൗൺസിലർ ശ്രീ സുരേഷ് കുമാർ നിർവ്വഹിച്ചു. വ്യക്ഷതൈ നടീൽ ചടങ്ങ് DCC സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ നിർവ്വഹിച്ചു. DCC മെമ്പർമാരായ കരിയ്ക്കകം തുളസി, കടകംപള്ളി ഷിബു, കടകംപള്ളി മണ്ഡലം പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ മുൻ കൗൺസിലർ G S ശ്രീകുമാർ, ആക്കുളം വാർഡ് പ്രസിഡൻറ് ഷൈജു എന്നിവർ വൃക്ഷ തൈകൾ നട്ടു. ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ , വാർഡ് പ്രസിഡന്റ്മാർ, മഹിളാ കോൺഗ്രസ്സ് നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ, വാർഡ് – ബൂത്ത് തല പ്രവർത്തകർ പങ്കെടുത്തു.
