കടയ്ക്കാവൂർ : അഞ്ചുതെങ്ങിൽ മത്സ്യബന്ധനം കഴിഞ്ഞ് വല വലിച്ച് കയറ്റുന്നതിനിടയിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അഞ്ചുതെങ്ങ് മൂപ്പക്കുടി വീട്ടിൽ റെച്ചൻസ് (71) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ തീരത്ത് കമ്പവല ഉപയോഗിച്ചു മീൻ പിടിച്ച ശേഷം വല വലിച്ചു കയറ്റുന്നതിനിടെ കടപ്പുറത്തു കുഴഞ്ഞു വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മത്സ്യ തൊഴിലാളികൾ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ.മേരി, മക്കൾ.അലോഷ്യസ്, ടൈറ്റസ്. സംസ്കാരം ബുധൻ രാവിലെ ഒൻപതിന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചർച്ചിൽ.
