സർക്കാറിന്റെ അനാവശ്യ ധൂർത്തുകളും കടമെടുപ്പുകളും നേരിട്ട് ബാധിക്കുന്നത് സംസ്ഥാനത്തെ തൊഴിലാളികളെയും സാധാരണക്കാരെയും കർഷകരെയും പാവപ്പെട്ടവരെയും ആണെന്ന് പാലോട് രവി അഭിപ്രായപ്പെട്ടു. നാല് ദിവസം നീണ്ടുനിന്ന INTUC നന്ദിയോട് മണ്ഡലം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള തൊഴിലാളി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഐഎൻടിയുസി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്ത വി ആർ പ്രതാപനേയും മണ്ഡലം പ്രസിഡന്റുമാരായ കെ എസ് ജീവൻ കുമാറിനെയും വിനു എസ് ലാലിനെയും അനുമോദിച്ചു. INTUC മണ്ഡലം പ്രസിഡൻറ് റിജിത് ചന്ദ്രൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻറ് വി ആർ പ്രതാപൻ മുഖ്യ അതിഥിയായി. അഡ്വക്കേറ്റ് ബി ആർ എം ഷഫീർ മുഖ്യപ്രഭാഷണം നടത്തി. ആനാട് ജയൻ, കല്ലറ ബാലചന്ദ്രൻ, പി എസ് ബാജിലാൽ , ബി സുശീലൻ, ശൈലജ രാജീവൻ, ബി എൽ കൃഷ്ണപ്രസാദ്, അരുൺ രാജൻ, കൊച്ചു കരിക്കകം നൗഷാദ്, പി രാജീവൻ, ആലുംകുഴി ചന്ദ്രമോഹനൻ, കെ എസ് ജീവൻ കുമാർ, വിനു എസ് ലാൽ, പത്മാലയം മിനിലാൽ, പൊട്ടൻചിറ ശ്രീകുമാർ, T H വിജയമോഹനൻ, ബി എസ് രമേശൻ, അഡ്വ അനിൽകുമാർ, ഉഷ വിജയൻ, പേരയം സിഗ്നി, കാനാവിൽ ഷിബു, വി രാജ് കുമാർ , ബീന രാജു, പ്രമോദ് സാമുവൽ, സിനോജ് ലീല, ബീന ബാബു ,ബിന്ദു, രാജേഷ് രാഘവം, അനിൽ പനങ്ങോട്, സി പി വിനോദ് തുടങ്ങിയവർ സംസാരിച്ചു.
