ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടു ദിവസങ്ങളിലായി നടത്തിവന്ന സർഗ്ഗോത്സവം 26.11.2023 ന് ആറ്റിങ്ങൽ രാമച്ചം വിള ഗവ.യു.പി സ്ക്കൂളിൽ സമാപിച്ചു. താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്നെത്തിയ യു.പി., എച്ച്.എസ് വിഭാഗങ്ങളിലെ കുട്ടികൾ 10 ഇനങ്ങളിൽ അവരുടെ മികവ് പ്രകടിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.മുരളീധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും എക്സി. അംഗം സി.രവീന്ദ്രൻ കൃതഞ്ജതയും പറഞ്ഞു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി തകരപ്പറമ്പ് സംസ്കൃതി സാമൂഹ്യ വേദി ഗ്രന്ഥശാല ഒന്നാം സ്ഥാനവും, അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫ്രൻഡ്സ് അസോസിയേഷൻ ഗ്രന്ഥശാലയിൽ നിന്നുള്ള വി. ആദിത്യൻ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.



