തിരുവനന്തപുരം: പാറ്റൂരിൽ യുവാക്കളെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശ് റിമാൻഡിൽ. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ ഓം പ്രകാഷിനെ രണ്ടാഴ്ചത്തേക്കാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു പാറ്റൂരിലെ ഗുണ്ടാ ആക്രമണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഓം പ്രകാശിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിറ്റി പൊലിസിൻെര പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്.
