തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. ഫെബ്രുവരി 13-ന് സംസ്ഥാനവ്യാപകമായി കടകളടച്ചിടും.
ഓൺലൈൻ വ്യാപാര കടന്നുകയറ്റവും സംസ്ഥാന സർക്കാരിന്റെ വ്യാപാരിവിരുദ്ധ നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു.
