ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024-25 ബഡ്ജറ്റ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024-25 ബഡ്ജറ്റ്

മുടപുരം.കാർഷികമേഖലക്കും , സ്ത്രീകളുടെ ഉന്നമനത്തിനും’ പട്ടികജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024-25 ബഡ്ജറ്റ്
582304254 രൂപ വരവും 581165254 രൂപ ചെലവും 1139000 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.എസ് ഫിറോസ്‌ലാൽ അവതരിപ്പിച്ചു.
കാർഷിക മേഖലയ്ക്ക് 3060000 രൂപയും പട്ടികജാതി ക്ഷേമത്തിന് 20595000 രൂപയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ 437992000 രൂപയും സ്ത്രീകളുടെ ഉന്നമനത്തിന് 4025000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 38079001 രൂപയും അനുവദിച്ചിട്ടുണ്ട്.
വയോജനആരോഗ്യ പരിപാലനം, അതിദാരിദ്ര നിർമ്മാർജ്ജനം, വനിതാജിംനേഷ്യം, മത്സ്യമേഖലയിൽ ഫൈബർ കട്ടമരം,സുരക്ഷസമഗ്ര മാനസികാരോഗ്യ പദ്ധതി എന്നിവക്കും തുക മാറ്റിവച്ചിട്ടുണ്ട്.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കവിതാസന്തോഷ്,പി. മണികണ്ഠൻ , ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ പി.കരുണാകരൻനായർ, എ എസ് ശ്രീകണ്ഠൻ, ജി ശ്രീകല, രാധികാപ്രദീപ്, ജയശ്രീരാമൻ, പി. അജിത, ആർ പി നന്ദുരാജ് കെ മോഹനൻ, ബി.ഡി.ഒ സ്റ്റാർലി ‘ഒ എസ് നിർവഹണോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *