മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് ഇന്ന് മനോഹരമായ ചെടികളും ചുമർച്ചിത്രങ്ങളും

മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് ഇന്ന് മനോഹരമായ ചെടികളും ചുമർച്ചിത്രങ്ങളും

മലയിൻകീഴ്: മാലിന്യം തള്ളിയിരുന്ന പിടാരം– കാരാംകോട്ടുകോണം പേയാട് റോഡിൽ ഇന്നു മനോഹരമായ ചെടികളും ചുമർച്ചിത്രങ്ങളും യാത്രക്കാരെ വരവേൽക്കുന്നു. വിളപ്പിൽ പഞ്ചായത്തിലെ പനങ്ങോട് വാർഡിൽ ഉൾപ്പെടുന്ന റോഡിൽ പിടാരം ഭാഗത്താണ് മാലിന്യം നിറഞ്ഞു കിടന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച മാലിന്യം ഇവിടെ തള്ളുന്നതു പതിവായിരുന്നു. റോഡ് ആധുനിക രീതിയിൽ നവീകരിച്ചിട്ടും ഇതു തുടർന്നു. മലയാള മനോരമ ഇക്കാര്യം വാർത്തിയാക്കിയിരുന്നു. തിനു പിന്നാലെ നാട്ടുകാർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടുകയും ചെയ്തു.

പ്രസിഡന്റ് ടി.ലാലി മുൻകയ്യെടുത്ത് പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള ‘ സ്നേഹാരാമം ’ പദ്ധതി പഞ്ചായത്ത് നടപ്പാക്കി. ഇതിന്റെ ഭാഗമായി റോഡരികിലെ ചുവരുകളിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള ചിത്രങ്ങൾ, എഴുത്തുകൾ എന്നിവ ഒരുക്കി. മൺചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തി. വിശ്രമിക്കാൻ തടിയിലുള്ള ഇരിപ്പിടങ്ങൾ തയാറാക്കി. ഇപ്പോൾ ഈ ഭാഗത്തു രാവിലെയും വൈകിട്ടും ആളു കൂട്ടമായി എത്തുന്നുണ്ട്. ദുർഗന്ധം വമിച്ചിരുന്ന പ്രദേശം ഇപ്പോൾ പൂക്കളുടെ സുഗന്ധത്തോടൊപ്പം സൗഹൃദത്തിന്റെയും ഇടമായി മാറി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *