തിരുവനന്തപുരം: ചാക്കയിൽ രണ്ടുവയസ്സുകാരിയെ തട്ടിയെടുത്ത് ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻകുട്ടിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കോടതി എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതിനെ തുടർന്നാണ് പ്രതിയുമായി ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചത് മരിച്ചെന്ന് കരുതിയാണെന്ന് ഹസൻകുട്ടി തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. കിടന്നുറങ്ങിയ ഷീറ്റ് സഹിതമാണ് കുഞ്ഞിനെ എടുത്തത്. തുടർന്ന് റെയിൽവേ ട്രാക്കിലെത്തിയപ്പോൾ കുഞ്ഞ് ഉണർന്ന് കരഞ്ഞു. വായും മൂക്കും പൊത്തിപ്പിടിച്ച് ട്രാക്കിലൂടെ ഓടുകയായിരുന്നു.

കുട്ടി കരഞ്ഞ് ഒച്ച െവച്ചാൽ സമീപത്തെ ബ്രഹ്മോസിലെ സുരക്ഷാജീവനക്കാർ ഉണരുമെന്ന ഭയത്താലാണ് വായും മൂക്കും പൊത്തിപ്പിടിച്ചത്. ഇതിനിടയിൽ ട്രെയിൻ വന്നതിനാൽ താഴെ കുഴിയിലേക്ക് ചാടി. എന്നാൽ പരിക്കൊന്നും പറ്റിയില്ല. തുടർന്ന് ഈ കുഴിയിലൂടെ നടന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച ഭാഗത്തേക്ക് വന്നത്. ഇതിനിടയിൽ കുട്ടിയുടെ ബോധം നഷ്ടമായിരുന്നു. കുഞ്ഞ് മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്.
