തിരുവനന്തപുരം : പേപ്പാറയിൽനിന്ന് അരുവിക്കര ശുദ്ധജല സംഭരണിയിൽ എത്തിച്ചു പമ്പ് ചെയ്താണു നഗരത്തിലെ ജലം വിതരണം. 12 ലക്ഷം പേർ അരുവിക്കരയിൽനിന്നുള്ള പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. ജലഅതോറിറ്റിയുടെ കണക്കു പ്രകാരം 85 ദിവസത്തേക്കുള്ള വെള്ളം മാത്രമാണു പേപ്പാറ ഡാമിലുള്ളത്. 2017 നു ശേഷം കൃത്യമായി വേനൽമഴ ലഭിക്കാറുള്ളതിനാൽ ജലവിതരണം മുടങ്ങിയിട്ടില്ല. എന്നാൽ, ഇത്തവണ മഴ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജലഅതോറിറ്റി. ജനുവരി മുതൽ വരൾച്ചയെ തുടർന്ന് 77.11 ലക്ഷം രൂപയുടെ വിള നശിച്ചു.
