തിരുവനന്തപുരം .കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിതുര മുസ്ലിം ജമാഅത്ത് അതിർത്തിയിലുള്ള ആനപ്പാറ മസ്ജിദിന് ആവശ്യമുള്ള മൈക്ക് സെറ്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്എ എം കെ. നൗഫൽ വിതുര മുസ്ലിം ജമാഅത്ത് പ്രസിഡൻറ് പി എ.റഷീദിന് കൈമാറി. ആനപ്പാറ മസ്ജിദിന്റെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി. വിതുര ജമാഅത്ത് ജനറൽ സെക്രട്ടറി എം സലിം, ശിഹാബുദ്ധീൻ, നസീർ, ആനപ്പാറ കരീം എന്നിവർ പങ്കെടുത്തു.
