മടവൂർ : കാൽ നടയ്ക്കു ഉപയോഗിച്ചിരുന്ന നടപ്പാലം പൊളിച്ചുമാറ്റി തോടും റോഡും വെട്ടി കുഴിച്ച ശേഷം കരാറുകാരൻ മുങ്ങി, കാൽനട പോലും സാധ്യമാകാതെ ഗ്രാമവാസികൾ. മടവൂർ പഞ്ചായത്തിലെ കൊച്ചാലുംമൂട് നക്രാംകോണം പൂന്തൽവാരം കോളനി, സീമന്തപുരം ക്ഷേത്രം, തുമ്പോട് ഗവ.ആയൂർവേദ ആശുപത്രി എൽപിഎസ്, യുപിഎസ് റോഡുകളെ ബന്ധിപ്പിക്കുന്ന പൂന്തൽവാരം പാലം നിർമാണം ആണ് രണ്ട് മാസമായി മുടങ്ങി കിടക്കുന്നത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന നടപ്പാലം 7 വർഷം മുൻപ് തകർന്നു പോയിരുന്നു. തുർന്ന് അന്നത്തെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ തകർന്ന നാല് വൈദ്യുതി തൂണുകൾ ഉപയോഗിച്ച് താൽക്കാലിക നടപ്പാലം ഉണ്ടാക്കിയിരുന്നു.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ, വൈസ് പ്രസിഡന്റ് ബി.എം.റസിയ എന്നിവരാണ് 15, 11 വാർഡുകളിലെ പ്രതിനിധികൾ. രണ്ട് റോഡുകളെയും ബന്ധിപ്പിച്ച് തോടിനു കുറുകെ സ്ഥിരം പാലം നിർമിക്കുന്നതിനു 4.5 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലം നിർമിക്കുന്നതിനു രണ്ട് മാസ,ം മുൻപാണ് തോടും റോഡും വെട്ടി കുഴിച്ചത്. വൻ തുക കുടിശിക ആയതോടെയാണ് കരാറുകാരൻ പാലം നിർമാണം മുടക്കിയത്. കരാറുകാരുടെ കോടി കണക്കിനു രൂപയുടെ ബില്ലുകളാണ് ട്രഷറികളിൽ കെട്ടി കിടക്കുന്നത്.
