തിരുവന്തപുരം : പള്ളിക്കൽ ഈരാറ്റിൽ പ്രദേശത്തിന്റെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകർക്കുന്നതിനായി പാറ ക്വാറി മാഫിയകളുടെ നേതൃത്വത്തിൽ അഴമല പാറ കേന്ദ്രീകരിച്ചു ഖനനം നടത്തുന്നതിന് വേണ്ടി ശ്രമം നടത്തി വരികയാണ്. അഴമല പാറയിൽ ഖനനം ആരംഭിക്കുന്നതിന് വേണ്ടി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ ക്വാറി ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പാറ ഖനനം ആരംഭിച്ചാൽ വിനാശകരമായ പ്രകൃതി ദുരന്തങ്ങളും പാരിസ്ഥിതിക അപകടങ്ങളും സംഭവിക്കും.ഇത് നാടിന്റെ ജൈവ സമ്പത്തിനെയും ഭാവി തലമുറയ്ക്കും ഒരു വലിയ ഭീഷണിയായി ഈ ഖനനം മാറും. അതിനെതിരെ ഒറ്റക്കെട്ടായി ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന് വേണ്ടി 12/04/2024 (വെള്ളി) വൈകുന്നേരം 4.30 ന് അഴമല പാറയ്ക്ക് സമീപത്തു വെച്ച് ഒരു ആലോചന യോഗം കൂടുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ യോഗത്തിൽ പ്രദേശത്തെ മുഴുവൻ കുടുംബ്ബങ്ങളും പങ്കെടുക്കണമെന്നു അഴമല പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

